Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mother Dies

Kottayam

മ​​ക​​ളു​​ടെ സം​​സ്കാ​​ര ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ പോ​​യ മാ​​താ​​വ് വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ചു

മ​​ണി​​മ​​ല: ക​​ഴി​​ഞ്ഞ ദി​​വ​​സം മ​​രി​​ച്ച മ​​ക​​ളു​​ടെ സം​​സ്കാ​​ര ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ പോ​​കു​​ക​​യാ​​യി​​രു​​ന്ന മാ​​താ​​വ് നി​​യ​​ന്ത്ര​​ണം വി​​ട്ട കാ​​ർ വൈ​​ദ്യു​​തി തൂ​​ണി​​ലി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ചു. ഈ​​രാ​​റ്റു​​പേ​​ട്ട കൊ​​ണ്ടൂ​​ർ മ​​ണ​​ക്കാ​​ട്ട് വീ​​ട്ടി​​ൽ ബ്രി​​ജീ​​ത്ത​​മ്മ (95) ആ​​ണ് മ​​രി​​ച്ച​​ത്.
കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന ബ​​ന്ധു​​ക്ക​​ളാ​​യ മ​​റ്റ് നാ​​ലു​​പേ​​ർ​​ക്ക് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു. ചൊ​​വ്വാ​​ഴ്ച രാ​​ത്രി 10.30ഓ​​ടെ​​യാ​​ണ് അ​​പ​​ക​​ടം. ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണ് ബ്രി​​ജീ​​ത്ത​​മ്മ​​യു​​ടെ മ​​ക​​ൾ മ​​ണി​​മ​​ല പു​​തു​​പ്പ​​റ​​ന്പി​​ൽ അ​​ച്ചാ​​മ്മ (69) മ​​ര​​ണ​​മ​​ട​​ഞ്ഞ​​ത്. മ​​ക​​ളെ കാ​​ണാ​​നും പി​​റ്റേ ദി​​വ​​സ​​ത്തെ സം​​സ്കാ​​ര ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നു​​മാ​​യാ​​ണ് ബ്രി​​ജീ​​ത്ത​​മ്മ​​യും ബ​​ന്ധു​​ക്ക​​ളും കാ​​റി​​ൽ മ​​ണി​​മ​​ല​​യി​​ലേ​​ക്ക് പോ​​യ​​ത്.

മ​​ണി​​മ​​ല​​യ്ക്ക് സ​​മീ​​പം കാ​​ർ നി​​യ​​ന്ത്ര​​ണം വി​​ട്ട് വൈ​​ദ്യു​​തി തൂ​​ണി​​ലേ​​ക്ക് ഇ​​ടി​​ച്ചു​​ക​​യ​​റു​​ക​​യാ​​യി​​രു​​ന്നു. അ​​പ​​ക​​ടം ന​​ട​​ന്ന​​യു​​ട​​ൻ​​ത​​ന്നെ എ​​ല്ലാ​​വ​​രെ​​യും ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ബ്രി​​ജീ​​ത്ത​​മ്മ​​യു​​ടെ ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.

ബ​​ന്ധു​​ക്ക​​ളാ​​യ റോ​​യ് മാ​​ത്യു (52), ബി​​ന്ദു റോ​​യ് (47), പ്രി​​യ (17), ശ്രേ​​യ (15) എ​​ന്നി​​വ​​രെ ചേ​​ർ​​പ്പു​​ങ്ക​​ൽ മാ​​ർ സ്ലീ​​വാ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. മ​​ക​​ൾ അ​​ച്ചാ​​മ്മ​​യു​​ടെ സം​​സ്കാ​​രം ഇ​​ന്ന​​ലെ ന​​ട​​ത്തി.

Latest News

Corehub Up